Kerala
ബാറില്‍ സഹോദരങ്ങൾ തമ്മിൽ വാക്കുതര്‍ക്കം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38)ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു.