Crime
ഭര്‍ത്താവും രണ്ട് മക്കളും മരിച്ച നിലയില്‍; കൊലപാതക കേസിൽ വീട്ടമ്മ അറസ്റ്റിൽ
ഹൊസ്ക്കാട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടത്തിയതിനെ തുടർന്ന് വീട്ടമ്മയെ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ പൊലീസ് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹൊണകനഹള്ളി സ്വദേശി ശിവു(32),മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്.
ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കുപറ്റിയതിനാൽ ജോലിക്കു സ്ഥിരമായി പോയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്