Kerala
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. നേമം പുന്നമൂട്ടിൽ ആണ് സംഭവം നടന്നത്.
35 വയസ്സുള്ള കുരുവിക്കാട് സ്വദേശി ബിൻസിയെ ആണ് കൊലപ്പെടുത്തിയത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം നടന്നത്. സുനിൽ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.