Crime
വിവാഹകാര്യം മറച്ചുവെച്ചു; ആൺസുഹൃത്തിന്റെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി
വിവാഹക്കാര്യം മറച്ചുവച്ച ആൺസുഹൃത്തിന്റെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി. വടക്കൻ ദില്ലിയിലെ വസീറാബാദിലാണ് സംഭവം. 22 വയസുള്ള യുവാവിനെയാണ് ബീഹാറിലെ കതിഹാർ സ്വദേശിനിയായ സുഹൃത്ത് ആക്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ യുവാവും നിലവിൽ വസീറാബാദിൽ താമസിക്കുന്ന യുവതിയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
ഫെബ്രുവരി 25ന് ഹിന്ദു റാവു ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് പൊലീസ് ആശുപത്രിയിലെത്തി മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റ് ശേഖരിച്ച ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തി. ഫെബ്രുവരി 24നാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്ന് യുവാവ് പറഞ്ഞു.