Crime

മൊബൈൽ ഫോണിനെ ചൊല്ലി വാക്കുതർക്കം; 18കാരനെ കൊലപ്പെടുത്തി

Posted on

രാജസ്ഥാനിൽ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

മങ്കുഷ് മീനയെ ആണ് (18) ഒരു കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ ക‍ഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലി വാക്കുതർക്കമുണ്ടായതിന് പിന്നാലെ മങ്കുഷിനെ കുറച്ചുപേർ ചേർന്ന് വാഹനത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

മാതാപിതാക്കള്‍ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ മങ്കുഷും സഹോദരിയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ മങ്കുഷിനുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് മനസിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version