Kerala

ചങ്ങനാശേരിയിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ

Posted on

ചങ്ങനാശേരിയിൽ തെരഞ്ഞെടുപ്പ് ദിവസം ബൈക്കിൽ എത്തി ആക്രമണം നടത്തിയ ലഹരി സംഘത്തെ പിടികൂടി പൊലീസ്. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ദിവസം രാത്രിയായിരുന്നു സംഭവം.

പ്രതികൾ നഗരമധ്യത്തിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ആർഎസ്എസ് പ്രദേശിക നേതാവിനെ പ്രതികൾ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു.

ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിന് ആണ് വെട്ടേറ്റത്. പ്രതികൾ ബൈക്കിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version