India
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റ് ക്ലൈവ് കുന്ദര്‍ നടന്‍ വിക്രാന്ത് മാസിയുടെ ബന്ധു
ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നടന്‍ വിക്രാന്ത് മാസിയുടെ ബന്ധുവും.
എയര്‍ ഇന്ത്യ വിമാനത്തിന്റെ സഹപൈലറ്റും വിക്രാന്ത് മാസിയുടെ കസിനുമായ ക്ലൈവ് കുന്ദറാണ് കൊല്ലപ്പെട്ടത്. ക്ലൈവിന്റെ മരണത്തില്‍ വിക്രാന്ത് അനുശോചനം രേഖപ്പെടുത്തി
‘ഇന്ന് അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടമായി എന്നത് ആ വേദയുടെ ആഴം കൂട്ടുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അപകടത്തില്‍പ്പെട്ട വിമാനത്തിലെ സഹ പൈലറ്റായിരുന്നു ക്ലൈവ്. അമ്മാവനും ദുരന്തബാധിതരായ എല്ലാവർക്കും ഈ സാഹചര്യം അതിജീവിക്കാനുളള ശക്തി ദൈവം നല്‍കട്ടെ’-വിക്രാന്ത് മാസി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.