Kerala

ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്; മുഖ്യമന്ത്രി പോരിൽ വിമർശനവുമായി സി ആർ മഹേഷ്‌

Posted on

നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച തുടങ്ങിയതാണ്.

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണു​ഗോപാൽ എന്നിങ്ങനെ മുഖ്യമന്ത്രി കുപ്പായവും തയ്ച്ചുവെച്ച് കാത്തിരിക്കുന്നവരുടെ നീണ്ട നിരതന്നെയുണ്ട്.

ഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ സി ആർ മഹേഷ് രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സി ആർ മഹേഷ് എംഎൽഎയുടെ വിമർശനം.

ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് ” എന്ന് പണ്ട് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം, കോൺ​ഗ്രസ് നേതാവ് കുറിച്ചു. കോൺഗ്രസിനകത്തെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കത്തിലാണ് പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version