Kerala
ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്; മുഖ്യമന്ത്രി പോരിൽ വിമർശനവുമായി സി ആർ മഹേഷ്
നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച തുടങ്ങിയതാണ്.
വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിങ്ങനെ മുഖ്യമന്ത്രി കുപ്പായവും തയ്ച്ചുവെച്ച് കാത്തിരിക്കുന്നവരുടെ നീണ്ട നിരതന്നെയുണ്ട്.
ഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ സി ആർ മഹേഷ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സി ആർ മഹേഷ് എംഎൽഎയുടെ വിമർശനം.
ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് ” എന്ന് പണ്ട് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം, കോൺഗ്രസ് നേതാവ് കുറിച്ചു. കോൺഗ്രസിനകത്തെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കത്തിലാണ് പ്രതികരണം.