Kerala

പാലക്കാട് സിപിഐഎമ്മിലെ തര്‍ക്കം: നേരിട്ട് ഇടപെട്ട് കേന്ദ്ര നേതാക്കള്‍

Posted on

പാലക്കാട്: ജില്ലയിലെ സിപിഐഎമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് കേന്ദ്ര നേതാക്കള്‍.

പാലക്കാട് സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂറുമായി കേന്ദ്ര നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരാണ് ചര്‍ച്ച നടത്തിയത്.

വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്ന് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയവര്‍ക്ക് സിപിഐഎം കേന്ദ്ര നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി വിട്ടു വിമത പക്ഷത്തേക്ക് നീങ്ങിയതില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version