Kerala
തൊഴിലാളികള്‍ക്ക് പണിപോകും; എഐ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ കരട് രാഷ്ട്രീയ പ്രമേയം
ജനതാല്‍പര്യം മുന്‍നിര്‍ത്തി എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം.
എഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല. പണ്ട് കംപ്യൂട്ടറിനെ പറഞ്ഞത് പോലെ തൊഴില്‍ തിന്നുന്ന ബകന്‍ എന്നത് പോലെയുളള അഭിപ്രായമാണ് കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്നത്. പല മേഖലകളിലുമുളള തൊഴിലാളികള്‍ക്ക് എഐ മൂലം പണിപോകുമെന്നാണ് മുന്നറിയിപ്പ്.
വ്യക്തിഗത വിവരങ്ങളും മറ്റും കൈക്കലാക്കി സ്വകാര്യതയെന്ന അടിസ്ഥാന അവകാശത്തിലേക്ക് കടന്ന് കയറാനും വലിയ കമ്പനികള്‍ എ ഐയെ ഉപയോഗിക്കുന്നതായും പ്രമേയം പറയുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്.