India
ബീഹാറിൽ തകർന്നടിഞ്ഞ് സിപിഎം: മത്സരിച്ച എല്ലായിടത്തും പിന്നിൽ
ബീഹാറിൽ തകർന്നടിഞ്ഞ് സിപിഎം. 2020 ലെ തിരഞ്ഞെടുപ്പിൽ 2 സീറ്റ് നിയമസഭയിൽ ഉണ്ടായിരുന്ന സി.പി.എം ഇക്കുറി പൂജ്യത്തിലേക്ക്.
കോൺഗ്രസ്-സി.പി.എം -ആർ.ജെ.ഡി സഖ്യമായി മൽസരിച്ച എല്ലായിടത്തും സി.പി.എം പിന്നിൽ. മൽസരിച്ച എല്ലായിടത്തും സി പി എം തോറ്റു.
കോൺഗ്രസുമായി ചേർന്നുള്ള മുന്നണിയിൽ 4 സീറ്റാണ് സി.പി.എമ്മിനു കിട്ടിയത്. ഈ 4 ഇടത്തും വിജയിക്കാൻ ആയില്ല. മാത്രമല്ല നിലവിലെ നിയമ സഭയിൽ 2 സീറ്റ് ഉണ്ടായിരുന്നതും പോയി. ഇതോടെ സി പി എം ബീഹാറിൽ പൂജ്യം ആയി.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കവേ 12 മണി വരെയുള്ള ലീഡ് വിവരങ്ങൾ അനുസരിച്ച്, 243 അംഗ ബിഹാർ നിയമസഭയിൽ 190 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്. തേജസ്വി യാദവിന്റെ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം 50 സീറ്റുകളിലാണ് മുന്നിലുള്ളത്.