Kerala
പണിമുടക്ക് ആയിട്ടും യുഡിഎഫ് യാത്ര മാറ്റാന്‍ തയ്യാറായില്ലെന്ന് CPIM
മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്ര മാറ്റിവെക്കാത്തതില്‍ സിപിഐഎം വിമര്‍ശനം. എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു. ഐഎന്‍ടിയുസിയുടെ ആളുകള്‍ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേര്‍തിരിക്കാന്‍ പാടില്ല. വി ഡി സതീശന് ജാഥ മാറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുത്തില്ല. നരേന്ദ്രമോദി സര്‍ക്കാരിനെ തിരുത്തിക്കാന്‍ ഫലപ്രദമായി ഇടപെടണം. തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സര്‍ക്കാര്‍ ഓരോ ദിവസവും ശക്തിപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.