Kerala
സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്
സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.തകർന്ന വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു.
ഇ ഡി യുടെ മൂന്ന് വാഹനങ്ങളാണ് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തത്. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്.
മൂന്ന് വാഹനത്തിന്‍റെയും ഗ്ലാസ് അടിച്ചുതകര്‍ത്തു. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. അതിനിടെ ബേക്കറി ജങ്ഷനിൽ വീണ്ടും എസ്എഫ്ഐ സംഘർഷം ഉണ്ടായി.സിപിഎം പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിനു കാരണം. SFI പ്രവർത്തക്കരും പൊലീസും ഏറ്റുമുട്ടുന്നു.