Kerala

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശും നഷ്ടമായി

Posted on

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുമുന്നണി നേരിട്ടത് നാണംകെട്ട തോൽവി. ഇടതുസ്ഥാനാർത്ഥി കെ.ആർ.ജയാനന്ദയ്ക്ക് കെട്ടിവെച്ച കാശും നഷ്ടമായി.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് കെ.ആർ.ജയാനന്ദ. സ്വന്തം ബൂത്തിൽ പോലും ലീഡ് നേടാൻ കെ.ആർ.ജയാനന്ദയ്ക്കായില്ല. അദ്ദേഹത്തിന്റെ ബൂത്തായ മഞ്ചേശ്വരം പഞ്ചായത്തിലെ വാമഞ്ചൂർ ജി.എൽ.പി. സ്കൂളിലെ 35-ാം നമ്പർ ബൂത്തിൽ ജയാനന്ദയ്ക് ലഭിച്ചത് 93 വോട്ട് മാത്രം.

ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ അഷ്റഫിന് 661 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രന് 164 വോട്ട് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version