Kerala

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

Posted on

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ലെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം.

പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. പയ്യന്നൂരിലെ അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് തിരിച്ചടിയായി. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. ഭരണ സുഖസൗകര്യങ്ങള്‍ ഒരു വിഭാഗത്തിന് ആഹ്ളാദം നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാറിന്റെ ഗുണഭോക്താക്കളായി, മറുവിഭാഗം അകന്നു.

പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ജനങ്ങളെ പ്രതിനിധീകരിച്ചില്ലെന്നും അതിനാല്‍ തന്നെ അവര്‍ അസ്വസ്ഥരായെന്നും ആരോപണം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version