India

സിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

Posted on

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

രാജിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രതികുര്‍ റഹ്‌മാന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയും, പുറത്ത് പറയാനില്ലെന്നാണ് പ്രതികുര്‍ റഹ്‌മാന്റെ പ്രതികരണം. അതേ സമയം പ്രതികുര്‍ റഹ്‌മാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version