Kerala
ആശാ സമരത്തിൽ സജീവമായി പങ്കെടുത്തു, പാർട്ടി മാറി കുറവിലങ്ങാട് സ്ഥാനാർത്ഥിയായി: ആശാ പ്രവർത്തകയെ CPM പുറത്താക്കി
പാർട്ടി മാറി സ്ഥാനാർത്ഥിയായതിന് ആശാ പ്രവർത്തകയെ സിപിഐഎം പുറത്താക്കി. കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രനെയാണ് പാർട്ടി പുറത്താക്കിയത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ആശാ സമരത്തിൽ സജീവമായി പങ്കെടുത്തു. സന്ധ്യയുടെ ഭർത്താവും ബ്രാഞ്ച് സെക്രട്ടറിയുമായ രവീന്ദ്രനെയും പുറത്താക്കി. ഇരുവരെയും പുറത്താക്കിയെന്ന് പറഞ്ഞ് വീടിൻ്റെ പരിസരത്ത് പോസ്റ്ററുകൾ ഒട്ടിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് 13 ആം വാര്‍ഡ് പള്ളിയമ്പ് സ്വദേശിനിയും സിപിഎം പള്ളിയമ്പ് ബ്രാഞ്ച് സെക്രട്ടറി എം ഇ രവീന്ദ്രൻ്റെ ഭാര്യയുമാണ് സിന്ധു രവീന്ദ്രന്‍. ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഇടതുപക്ഷ സഹയാത്രികയായിരുന്ന സിന്ധുവിൻ്റെ രാഷ്ട്രീയ ചുവടുമാറ്റത്തിന് പ്രധാന കാരണം.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തനിക്ക് യുഡിഎഫിൻ്റെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സിന്ധു പറയുന്നത്.