Kerala

എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന നേട്ടങ്ങൾ വി ഡി സതീശൻ സർക്കാർ ഇല്ലാതാക്കുന്നു :എ വിജയ രാഘവൻ

Posted on

പാലാ :എൽ ഡി എഫ് സർക്കാർ കഴിഞ്ഞ 10 വർഷമായി കൊണ്ടുവന്ന നേട്ടങ്ങൾ വി ഡി സതീശൻ സർക്കാർ ഇല്ലാതാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്നു സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയ രാഘവൻ അഭിപ്രായപ്പെട്ടു.പാലായിൽ നടന്ന വിപുലീകൃത ജില്ലാ സമ്മേളന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എ വിജയ രാഘവൻ .ആർ എസ് ഏ സ് ന്റെ അജണ്ടയാണ് ഇപ്പോൾ സതീശൻ നടത്തിക്കൊണ്ടിരിക്കുന്നു.

കേരളം പിടിക്കാൻ ആർ എസ് എസ് നു വഴിവെട്ടുന്ന പരിപാടിയാണ് ഇപ്പോൾ സതീശൻ നടത്തിക്കൊണ്ടിരിക്കുന്നത് .തെരെഞ്ഞെടുപ്പിൽ തൊട്ടാൽ സിപിഎം തീർന്നു പോകുമെന്നാണ് സതീശൻ കരുതിയത് .പക്ഷെ ഇടതുപക്ഷത്തിന്റെ വേര് വളരെ വലുതാണ് .ഇവിടെ നവോത്ഥാന പ്രസ്ഥാന കാലഘട്ടത്തിൽ തന്നെ പോരാട്ടങ്ങളുടെ മുമ്പിൽ ഇടതു പക്ഷ പ്രസ്ഥാനമുണ്ടായിരുന്നത്.പിണറായിലെ കുടുക്കാനായി  ഇ ഡി യെ വരെ കൊണ്ട് വന്നു എന്നിട്ടിപ്പോൾ എന്തായി .എല്ലാം തോറ്റമ്പി പോയി .

വിദ്യാർത്ഥികളുടെ ഇടയിൽ എസ് എഫ് ഐ ക്ക് നേട്ടമുണ്ടാക്കാനായി .അതിൽ വിറളി പിടിച്ചവർ എസ് എഫ് ഐ ക്കാർക്കെതിരെ കള്ളക്കേസും ;അക്രമങ്ങളുടെ നടക്കുന്നു .അതിനു പോലീസും കൂട്ട് നിൽക്കുന്നു .മുഖ്യമന്ത്രിക്ക് ഇപ്പോൾ സ്‌പെഷൽ വിമാനങ്ങൾ വേണ്ട സ്ഥിതിയിലായി .വിമാനത്തിന്റെ പണം കൊടുത്തതാരാ എന്ന് ചോദിച്ചാൽ അത് പറയുകയും ഇല്ല .കാബിനറ്റ് റാങ്ക് ലീഗ് ചോദിച്ചാൽ പെട്ടെന്ന് കൊടുക്കും .പാവം ,  ജോസഫിന് കിട്ടിയതുമില്ല.കോൺഗ്രസ് കൺവീനർ തന്നെ പറയുന്നു സർക്കാരിന്റെ പ്രവർത്തനം മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നതിന് .

ദുർബല ജന വിഭാഗങ്ങളുടെ ശബ്ദം സിപിഎം ലൂടെ പൊതു സമൂഹത്തിലേ ക്കു എത്തി  ചേരണം.സിപിഎം നെതിരെ വരുന്ന എല്ലാ കടന്നാക്രമണങ്ങളിലും ചെറുക്കുവാൻ പാർട്ടിക്ക് കരുത്തേകാൻ ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്ന് എ വിജയരാഘവൻ അഭ്യർത്ഥിച്ചു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version