Kerala

കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി

Posted on

പാലാ :പാലാ നഗരസഭാ അധികാരികൾ ഈ നിമിഷം വരെ കാനാട്ടുപാറയിൽ  എം സി എഫ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രശ്നം സിപിഐഎം നോട് ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.കൗൺസിൽ യോഗത്തിൽ ഈ വിഷയം വന്നപ്പോൾ പ്രശ്നമുണ്ടാക്കാതിരുന്നത് മുന്നണി മര്യാദയുടെ ഭാഗമായിട്ടായിരുന്നു എന്നും സജേഷ് ശശി ചൂണ്ടിക്കാട്ടി .മായാ രാഹുലോ ;ബിജു പാലൂപ്പടവനോ ഈ പ്രശ്നം സിപിഐഎം മായി സംസാരിച്ചിട്ടില്ല  എന്നും സജേഷ് ശശി ചൂണ്ടിക്കാട്ടി .

ഇന്നലെ പുഞ്ചിരിക്കവലയിൽ നടന്ന ജനകീയ പൊതു യോഗത്തിൽ സിപിഐഎം സജീവമായി പങ്കെടുത്തിരുന്നു .ഒന്നര പതിറ്റാണ്ടിനു മുൻപ് കാനാട്ടുപാറയിൽ നടന്ന ബഹുജന സമരത്തിന്റെ ഊടും പാവും സിപിഐഎം ആയിരുന്നെന്നു സജേഷ് ശശി ചൂണ്ടിക്കാട്ടി .കൊടിയ പീഡനങ്ങളാണ് അന്ന് സിപിഎം ഏറ്റുവാങ്ങിയത് .ഞങ്ങളുടെ 16 ഓളം സഖാക്കൾ അന്ന് കേസിലെ പ്രതിയായി .കോടതി പിഴയടിച്ചു തന്നപ്പോൾ രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപാ പിഴയടച്ചത് സിപിഐഎം ആയിരുന്നു .

മാലിന്യങ്ങളുമായി  വന്ന വണ്ടി തടഞ്ഞു വണ്ടി നശിപ്പിച്ചു എന്നൊക്കെ പറഞ്ഞായിരുന്നു കേഫര്ളായ കോൺഗ്രസ് എം കള്ളക്കേസ് കൊടുത്തത്.അതുകൊണ്ടായിരുന്നു വീണ്ടു അതെ പ്രശ്നം ഉണ്ടായപ്പോൾ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു പാർട്ടി എന്ന നിലയിൽ പുഞ്ചിരിക്കവലയിൽ നടന്ന ബഹുജന സമ്മേളനത്തിൽ സിപിഐഎം പങ്കെടുത്തത് .അതിനുള്ള യോഗ്യത സിപിഐഎം നു മാത്രമേയുള്ളൂ.

കാനാട്ടുപാറ വിഷയത്തിലടക്കം അവിടെയുള്ള സിപിഐഎം പ്രവർത്തകരെ ഒറ്റപ്പെടുത്താൻ അന്നത്തെ കേരളാ കോൺഗ്രസ് എമ്മുകാർ ശ്രമിച്ചിരുന്നു .അന്നത്തെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന മാത്യുവിന്റെ കല്യാണം വരെ പള്ളിയിൽ വച്ച് നടത്താതിരിക്കുവാൻ കേരളാ കോൺഗ്രസ് എമ്മുകാർ ശ്രമിക്കുകയും ;വികാരിയച്ചനെ സ്വാധീനിച്ച് അതിൽ അവർ വിജയിക്കുകയും ചെയ്തു .അന്ന് ആ കല്യാണം പള്ളിക്കു പുറത്ത് വച്ച് യശ്ശശരീരനായ ജോസഫ് പുലിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ ബൈബിൾ സാക്ഷിയാക്കി നടത്തുകയും ചെയ്തു .

അന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന വൈക്കം വിശ്വൻ വധൂവരന്മാരെ അഭിവാദ്യം നടത്തുകയും ചെയ്തിരുന്നു .കോട്ടയം മീഡിയാ ലേഖകൻ അതിനു സാക്ഷിയാണ്.  ആ കല്യാണത്തിൽ കല്യാണം മുടക്കികളും പങ്കെടുത്തു .അതറിഞ്ഞ വൈദീകൻ പറഞ്ഞു .എന്നെ പറഞ്ഞു തെറ്റിപ്പിച്ചു ആ പാവത്തിന്റെ കല്യാണം പള്ളിയിൽ വച്ച് നടത്തിച്ചില്ല .അത് എന്നെ കൊണ്ട് ചെയ്യിച്ചവർ ആ കല്യാണത്തിൽ പങ്കെടുക്കുകയും ശാപ്പാട് കഴിക്കുകയും ചെയ്തു .ഞാൻ വെറുതെ തെറ്റിദ്ധരിക്കപ്പെട്ടു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version