Kerala
സിപിഐഎം വിപുലീകൃത ജില്ലാ സമ്മേളനം :പി ഷാനവാസ് ജില്ലാ സെക്രട്ടറിയറ്റംഗം; 6 പേർ ജില്ലാ കമ്മിറ്റിയിൽ
എ വി റസൽ നഗർ (പാലാ)സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം, പി ഷാനവാസിനെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നേരത്തെ കാഞ്ഞിരപ്പള്ളി ഏരിയാസെക്രട്ടറിയായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് പത്തംഗ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. 38 അംഗ ജില്ലാ കമ്മിറ്റിയിൽ ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉൾപ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായി.
രണ്ട് ദിവസമായി നാലര മണിക്കൂർ നീണ്ട പൊതുചർച്ചക്ക് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസൽ നിര്യാതനായതിനെ തുടർന്നുള്ള ഒഴിവിൽ ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസിനെ 10 അംഗ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. 38 അംഗ ജില്ലാ കമ്മിറ്റിയിൽങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉൾപ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളാക്കി.
സംഘാടക സമിതി കൺവീനർ സജേഷ് ശശി നന്ദി പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത് വി എസ് അച്യുതാനന്ദൻ നഗറിൽ (പാലാ മൈതാനം) നടന്ന പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി… ……………………. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് സ്വാഗതം പറഞ്ഞു.