Kerala
സിപിഐയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു; അടൂർ പ്രകാശ്
യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
ആരെയൊക്കെ UDF ലേക്ക് പുതിയതായി സഹകരിപ്പിക്കണം എന്നത് കൂട്ടായി ആലോചിക്കും. UDF ടീം വർക്ക് ആയി പ്രവർത്തിച്ചതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ടീം വർക്കിംന് കേരളത്തിലെ ജനങ്ങൾ പിന്തുണ നൽകുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളോട് നന്ദിയും കടപ്പാടും വീണ്ടും അറിയിക്കുന്നു- പറഞ്ഞു