Kerala
തൊഴിലാളികളെയും അടിസ്ഥാന വിഭാഗങ്ങളെയും എൽഡിഎഫ് സർക്കാർ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല; വിമർശിച്ച് സിപിഐ
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് വിമർശനം.
തൊഴിലാളികളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടതുമുന്നണി സർക്കാർ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് വിമർശനം.
എൽഡിഎഫിൻ്റെ ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളികളാണെന്നും തൊഴിലാളി വിഭാഗത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്.
അടിസ്ഥാന ജനവിഭാഗത്തിൻ്റെ വിഷയങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വിഷയം ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്.