Kerala

കരിമണല്‍ ഖനന നീക്കത്തിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്

Posted on

ആലപ്പുഴ: കരിമണല്‍ ഖനന നീക്കത്തിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്. മിഷന്‍ സമുദ്ര, ബ്ലൂ എക്കോണമി പദ്ധതികളെ എതിര്‍ക്കുമെന്ന് പി പ്രസാദ് എംഎല്‍എ വ്യക്തമാക്കി.

പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കരിമണല്‍ ഖനനമാണ്. സമുദ്രത്തിന്റെ അടിത്തട്ട് ഇളക്കിയുള്ള മത്സ്യബന്ധനവും ഇതിന്റെ ഭാഗമാകും. ഇത് സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും പി പ്രസാദ് പറഞ്ഞു.

മിഷന്‍ സമുദ്രയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളില്‍ പലതും തീരദേശത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കരിമണല്‍ ഖനനത്തിനെ ലക്ഷ്യം വച്ചുള്ള റയര്‍ എര്‍ത്ത് കോറിഡോര്‍ അടക്കം ബജറ്റിന്റെ ഭാഗമാണ്.

ആലപ്പുഴയിലെ ജനപ്രതിനിധി എന്ന നിലയില്‍ കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശ ജനതയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version