Kerala
പ്രതിപക്ഷ ഉപനേതാവ് പദവിയിലുറച്ച് സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലുറച്ച് സിപിഐ. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആവശ്യമായ എല്ലാ തിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടതുപക്ഷ മൂല്യങ്ങളും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ആയിരിക്കും തിരുത്തലുകള്‍. നേതൃയോഗങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ജയ ജയ പറയാനുള്ളതല്ല. യോഗങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. പുറത്തുവന്നതുപോലെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.