Kerala
എൽഡിഎഫ് യോഗത്തിന് പോകുംമുമ്പ് ബിനോയ് വിശ്വത്തിന് ക്ലാസ് നൽകണം; രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം സമ്മേളനം
മലപ്പുറം: സിപിഐ നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ മലപ്പുറം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാര്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നത്.
എല്‍ഡിഎഫ് യോഗത്തിന് പോകുന്നതിനു മുമ്പ് ബിനോയ് വിശ്വത്തിന് ക്ലാസ് നല്‍കണമെന്നായിരുന്നു ഒരു പ്രതിനിധിയുടെ വിമര്‍ശനം.
രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.