Kerala
മണ്ഡലം സമ്മേളനത്തിലെ തർക്കം: മൂന്ന് സിപിഐ നേതാക്കൾക്ക് സസ്പെൻഷൻ
കൊല്ലം: കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തർക്കത്തിലും മൂന്ന് നേതാക്കളെ സസ്പെൻറ് ചെയ്ത് സിപിഐ. ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, മണ്ഡലംകമ്മിറ്റി അംഗം വാൾട്ടർ എന്നിവർക്കെതിരെയാണ് നടപടി.
ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോഴാണ് സമ്മേളനത്തിൽ തർക്കം ഉടലെടുത്തത്. കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിലേത്.