India

19 കാരിക്ക് 40കാരൻ ഭർത്താവ്; കുടുംബ ജീവിതത്തിൽ സന്തോഷമില്ലെന്ന് പരാതി; ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി

Posted on

ഭോപ്പാല്‍: ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന 19 കാരിയുടെ ആവശ്യം അംഗീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതി.

തന്റെ ഭാര്യയെ അനൂജ് കുമാര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് അവ്‌ധേഷ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു. അവ്‌ധേഷിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴാണ് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതിയെയും അനൂജ് കുമാറിനെയും കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയില്‍ ആരുടെ കൂടെ പോകണമെന്നാണ് താല്‍പ്പര്യമെന്ന് യുവതിയോട് കോടതി ചോദിച്ചപ്പോള്‍ ആണ്‍സുഹൃത്തിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. പ്രായപൂര്‍ത്തിയായ തന്റെ അവകാശങ്ങള്‍ കോടതി സംരക്ഷിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version