Kerala
കോണ്‍ഗ്രസ് പുനഃസംഘടന; യുവാക്കൾക്ക് അവസരം നൽകാൻ ആലോചന
കെ.പി.സി.സി, ഡി.സി.സി പുനസംഘടനകളിൽ സജീവ ചർച്ചകളിലേക്ക് കടക്കാൻ കോൺഗ്രസ്. പുനസംഘടനയ്ക്ക് മുൻപ് കേരളത്തിലെ എല്ലാ പ്രധാന നേതാക്കളുമായും കെ.പി.സി.സി നേതൃത്വം കൂടിയാലോചന നടത്തും. പരാതികൾ ഇല്ലാതെ പുനസംഘടന പൂർത്തിയാക്കാനാണ് നീക്കം. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകാനാണ് ആലോചന.
എന്നാൽ പഴയ ടീമിൽ നിന്ന് മുഴുവൻ പേരെയും മാറ്റുന്നതിൽ ചില നേതാക്കൾ വിയോജിപ്പറിയിച്ചിട്ടുണ്ട്. ഡി.സി.സി പുനസംഘടനയിലും നേതൃത്വം സജീവ ചർച്ചയിലാണ്. ഡി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് എല്ലാ ജില്ലകളിൽ നിന്നും നേതാക്കൾ പട്ടിക തയ്യാറാക്കി ബയോഡാറ്റ ശേഖരിച്ച് തുടങ്ങി.
മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമാണ് പുനഃസംഘടനയില്‍ നിര്‍ണായകം. നിലവില്‍ ചൊവ്വാഴ്ച കെപിസിസി ഭാരവാഹിയോഗം വിളിച്ചിട്ടുണ്ട്. നിലവിലെ ഭാരവാഹികളുടെ യോഗമാണ് ചേരുന്നത്. മുന്‍ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.