Kerala
തിരുവനന്തപുരത്ത് പ്രകടനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി
തിരുവനന്തപുരത്ത് പ്രകടനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഐഎന്‍ടിയുസി നേതാവ് പ്രതാപനും കൈമനം പ്രഭാകരനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കര്‍ശന നിര്‍ദേശം.
മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വത്തം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.