Kerala

തന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി പറമ്പില്‍ എംപി പ്രസംഗിച്ചെന്ന വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍

Posted on

മലപ്പുറം: തന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി പറമ്പില്‍ എംപി പ്രസംഗിച്ചെന്ന വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍.

നിയമസഭയില്‍ താന്‍ തയ്യാറാക്കിയ കുറിപ്പ് ഷാഫി അടിച്ചുമാറ്റിയെന്നാണ് ‘വ്യാകരണമില്ലാത്ത ജീവിതം’ എന്ന തന്റെ ആത്മകഥയില്‍ കെ എന്‍ എ ഖാദര്‍ തമാശരൂപേണ കുറിച്ചത്. കെഎന്‍എ ഖാദര്‍ ആഭ്യന്തര വകുപ്പിനെ കുറിച്ച് പ്രസംഗിക്കാനായി തയ്യാറാക്കി വെച്ച കുറിപ്പാണ് ഷാഫി പറമ്പില്‍ വായിച്ചത്.

സ്പീക്കര്‍ പുറത്ത് പോയപ്പോള്‍ നിയമസഭാ ചെയര്‍മാന്‍മാരുടെ പാനലില്‍ അംഗമായിരുന്ന തനിക്ക് സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കേണ്ടി വന്നെന്നും അപ്പോഴാണ് ഷാഫി താന്‍ തയ്യാറാക്കിയ പ്രസംഗത്തിലെ വരികള്‍ പറയുന്നത് ശ്രദ്ധില്‍പ്പെട്ടതെന്നുമാണ് ആത്മകഥയില്‍ പറയുന്നത്. ‘അത് ഷാഫി പറമ്പില്‍ അടിച്ചുമാറ്റി’ എന്ന അധ്യായത്തിലാണ് പ്രസ്തുത ഭാഗത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version