ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക: പൊതുജനാഭിപ്രായം തേടി സംസ്ഥാന കോണ്‍ഗ്രസ് - Kottayam Media

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക: പൊതുജനാഭിപ്രായം തേടി സംസ്ഥാന കോണ്‍ഗ്രസ്

Posted on

തിരുവനന്തപുരം: എഐസിസി ആഹ്വാനപ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെപിസിസി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ശശി തരൂര്‍ എം പി ,കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ജനുവരി 21ന് വൈകുന്നേരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് പൊതുജനാഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. വ്യക്തികള്‍, സംഘടനകള്‍,യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാവുന്നതാണെന്നും അറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version