‘ജാതി സെൻസസ് നടപ്പിലാക്കും, സംവരണം വർധിപ്പിക്കും’; വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി കോൺഗ്രസിന്റെ പ്രകടന പത്രിക - Kottayam Media

India

‘ജാതി സെൻസസ് നടപ്പിലാക്കും, സംവരണം വർധിപ്പിക്കും’; വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി കോൺഗ്രസിന്റെ പ്രകടന പത്രിക

Posted on

ഡൽഹി: സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യംവച്ച് കോൺഗ്രസിന്റെ പ്രകടന പത്രിക. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർ നിയമനം ഒഴിവാക്കി എല്ലാ തസ്തികകളിലും സ്ഥിരനിയമനം കൊണ്ടുവരുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കും. കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് അൻപത് ശതമാനം സംവരണം ഉറപ്പാക്കുമെന്നും പത്രികയിലുണ്ട്.

‘ന്യായ് പത്രിക’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ എസ്സി-എസ്ടി, ഒബിസി സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീയുടെ അക്കൗണ്ടിൽ എല്ലാ വർഷവും ഒരു ലക്ഷം രൂപ നൽകുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. വാർധക്യ-വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരും എന്നിങ്ങനെയെല്ലാം പ്രകടന പത്രികയിൽ പറയുന്നു.

എന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പല കോൺഗ്രസ് നേതാക്കളും നേരത്തെ പ്രസ്താവനകൾ ഇറക്കിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് പത്രികയിൽ യാതൊരു പരാമർശവുമില്ല. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version