Kerala

പന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍; പിടിയിലായത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

Posted on

കായംകുളം ചാരുമൂട്ടില്‍ പന്നിക്കെണി മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജോണ്‍സണാണ് പിടിയിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാളുടെ പേരില്‍ കേസെടുത്തു. കെഎസ്ഇബിയുടെ പരാതി കൂടി ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്താനിടയുണ്ടെന്നാണ് വിവരം. ജോണ്‍സന്റെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് കര്‍ഷകന് ഷോക്കേറ്റത്.

താമരക്കുളം സ്വദേശി 63 കാരനായ ശിവന്‍കുട്ടി കെ.പിള്ളയാണ് മരിച്ചത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ് രാവിലെ 7.15 ഓടെയാണ് സംഭവം. പന്നിയെ തുരത്താനായി സ്ഥാപിച്ചതായിരുന്നു വേലി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സോളാര്‍ വേലി സ്ഥാപിക്കാന്‍ പഞ്ചായത്തില്‍ നിന്നും സബ്‌സിഡി അനുവദിച്ചങ്കിലും ജോണ്‍സണ്‍ ഇത് സ്ഥാപിക്കാന്‍ തയാറായില്ലെന്ന് വാര്‍ഡ് മെമ്പര്‍ ഇന്നലെ ആരോപിച്ചിരുന്നു. സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മാവേലിക്കര തഹസില്‍ദാര്‍ ഗീതാകുമാരി പറഞ്ഞിരുന്നു.

അതേസമയം, പന്നിയെ തുരത്താന്‍ താമരക്കുളം ഗ്രാമപഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നില്ലന്ന് സിപിഐഎം ആരോപിച്ചു. പൊലീസും ജില്ലാ ഇലക്ട്രിക്കല്‍ ഓഫീസര്‍ ഉള്‍പെടെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version