Kerala
കോൺഗ്രസ് സൈബർ പോരാളികൾക്കിടയിലെ തമ്മിൽത്തല്ല്; വിഭാഗീയത
തിരുവനന്തപുരം: കോൺഗ്രസ് സൈബർ പോരാളികൾക്കിടയിലെ തമ്മിൽത്തല്ല് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയയുടെ കണ്ടന്റുകൾ പ്രചരിപ്പിക്കുന്ന ‘കമന്റ് ഡിജിറ്റൽ മീഡിയ’ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കമാണ് നേതൃത്വത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി നേതാക്കൾക്ക് നേരെയുള്ള സൈബർ ആക്രമണം ചോദ്യം ചെയ്തതാണ് ഗ്രൂപ്പിൽ തർക്കത്തിന് കാരണമായത്. തർക്കത്തിന് ഒടുവിൽ അഡ്മിനായ ഒഐസിസി നേതാവ് മുഹമ്മദ് ഇക്‌ബാൽ അടക്കം നാല് പേരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഗ്രൂപ്പിലെ ചാറ്റുകൾ റിപ്പോർട്ടറിന് ലഭിച്ചു.
കോൺഗ്രസിന്റെതന്നെ വിവിധ ഉപസംഘടനകളുടെ നേതാക്കൾ അടക്കമുള്ളവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. വി ടി ബൽറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റും തയ്യാറാകുന്നത്. തുടർന്ന് അവ ഈ ഗ്രൂപ്പ് വഴി എല്ലാ കോൺഗ്രസ് സൈബർ പോരാളികൾക്കും കൈമാറും. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി,
കെപിസിസി മീഡിയ ചുമതലയുള്ള നേതാക്കൾ അടക്കമുള്ളവർ ഈ ഗ്രൂപ്പിലുണ്ട്. കോൺഗ്രസിന്റെ പ്രധാന പ്രവാസി നേതാക്കളും ഗ്രൂപ്പിലുണ്ട്. ഇങ്ങനെയിരിക്കെയാണ് പ്രധാനപ്പെട്ട ഗ്രൂപ്പിൽത്തന്നെ സൈബർ അക്രമണത്തെച്ചൊല്ലിയുണ്ടായ തർക്കമുണ്ടായതിന് പിന്നാലെ നാല് പേരെ വാടസ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നത്.