Kerala
കോഴിക്കോട് കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു
കോഴിക്കോട് ∙ നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്ഥാനം രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു.
പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ കയറിയാണ് അൽഫോൺസ നാടകീയമായി രാജിക്കത്ത് നൽകിയത്.
മാവൂർ റോഡ് വാർഡിൽ ആം ആദ്മി സ്ഥാനാർഥിയായി മൽസരിക്കാനാണ് തീരുമാനം. കോർപറേഷനിൽ രാവിലെ പത്തുമണിയോടെ എത്തിയെങ്കിലും കോർപറേഷൻ സെക്രട്ടറി ലീവിൽ ആയതിനാൽ രാജി സമർപ്പിക്കാൻ ആയില്ലെന്നും അതിനാലാണ് മേയർ പങ്കെടുത്ത വേദിയിൽ എത്തി രാജി നൽകിയതെന്നും അൽഫോൺസ പ്രതികരിച്ചു.
വേദിയിൽ ഉണ്ടായിരുന്ന കോർപറേഷൻ ഡപ്യൂട്ടി സെക്രട്ടറിക്ക് കത്തിന്റെ പകർപ്പ് നൽകാൻ പറഞ്ഞതു പ്രകാരം അതും കൈമാറിയെന്ന് അവർ വ്യക്തമാക്കി.