Kerala

വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Posted on

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നെന്ന് അദ്ദേഹം പറഞ്ഞു. ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വി എസ് എന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

സമരങ്ങളുടെ സന്തതസഹചാരിയായാണ് വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമര്‍ശിക്കപ്പെട്ട നെല്‍വയല്‍ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങള്‍,

പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ സമീപകാലത്ത് വി എസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ പലതായിരുന്നുവെന്നും ബിനോയ് വിശ്വം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version