Kerala
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; പാര്‍ട്ടി വിമര്‍ശനം പരിശോധിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍.
പത്തനംതിട്ട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതിന്‌റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടിടം ശോചനീയവസ്ഥയിലെന്ന് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.