Kerala

രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ

Posted on

കോട്ടയം: രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആര്‍ക്കും വിയോജിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യാം. എന്നാല്‍ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ കരുത്തെന്നും ചാണ്ടി ഉമ്മന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version