Kerala

ഇനി വാഹന പുക പരിശോധന മാത്രമല്ല ബ്രേക്കും ;ടയറും ബാറ്ററിയും പരിശോധിക്കണം

Posted on

വാഹനത്തിൽ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് പരിശോധിച്ച് മലിനീകരണ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇനി വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള പുക മാത്രമല്ല, ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ തേയുമ്പോഴും ഉണ്ടാകുന്ന മലിനീകരണവും നിയന്ത്രണവിധേയമാകും.

പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളും പുതിയ മാനദണ്ഡങ്ങളുടെ പരിധിയിൽ വരും. രാജ്യത്തെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനം കൂടുതൽ സമഗ്രമാക്കാൻ ലക്ഷ്യമിട്ടുള്ള ബിഎസ്-VII (BS-VII) മാനദണ്ഡങ്ങളുടെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്.

2029 ഏപ്രിൽ മുതൽ ബിഎസ്-VII മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശിച്ചുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ യൂറോ 7 ചട്ടക്കൂടിനോട് ഏറെ സാമ്യമുള്ളതാണ് നിർദിഷ്ട മാനദണ്ഡങ്ങൾ. വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തെ കൂടുതൽ വിപുലമായ രീതിയിൽ വിലയിരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version