Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും.

പ്രത്യേകിച്ച് ചടങ്ങുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തുടരുകയായിരുന്നു.

ക്ലിഫ് ഹൗസില്‍ നടക്കുന്ന ‘അറ്റകുറ്റപ്പണി’ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ നിന്തല്‍ക്കുളം സ്ഥാപിച്ചതും പശുത്തൊഴുത്ത് നിർമ്മിച്ചതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version