India

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിൽ എത്തി

Posted on

കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധം ഇന്ന് ദില്ലിയിൽ നടക്കും. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിൽ എത്തി. ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ആണ് വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്. അദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ജന്തര്‍മന്തിറില്‍ പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് വിവരം.

പൊലീസ് ഇതുവരെ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അനുമതി തേടി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം പ്രതിഷേധം സമാധാനപരമായി നടത്താനാണ് സിജെപിയുടെ തീരുമാനം.

വെറും അഞ്ച് ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ 20 മില്യണിലധികം ഫോളോവേഴ്സിനെ നേടിയ സിജെപി സൈബർ ലോകത്തു നിന്നും ആദ്യമായി തെരുവിലെ ജനകീയ സമരത്തിലേയ്ക്ക് കടക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version