Kerala
സിനിമ ടിക്കറ്റ് വില വർധന അംഗീകരിക്കില്ലെന്ന് ഫിലിം ചേംബര്‍
സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വില വർധിപ്പിക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ശുപാർശയുള്ളത്.
ഇത് അംഗീകരിക്കും മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. നിരക്ക് വർധനവിനുള്ള നിർദേശം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതായി ഫിലിം ചേംബര്‍ അറിയിച്ചു.