Kerala

സംസ്ഥാനത്ത് ആശങ്കയായി കോളറ സ്ഥിരീകരിച്ചു

Posted on

സംസ്ഥാനത്ത് ആശങ്കയായി കോളറയും. എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.

ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

അമീബിക് മസ്തിഷ്കജ്വര കേസുകൾ ഉയരുന്നതിനിടെയാണ് കോളറയും സ്ഥിരീകരിച്ചത്. 56 പേർക്കാണ് ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. 9 മരണവും ഈ മാസം ഉണ്ടായി.

വൃത്തിഹീനമായ മലിനജലത്തിലൂടെയാണ് രണ്ട് രോഗവും പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version