Kerala

ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ല; അതിരൂക്ഷ വിമര്‍ശനം

Posted on

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം.

സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറി പോലും ഇല്ലെന്ന് സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും, പലപ്പോഴും വൈകാരികമായി മാത്രമാണ് ബിനോയ് വിശ്വം പ്രതികരിക്കുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കാലങ്ങളായി സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ വൈകാരിക പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയായിരുന്ന ജെ ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൊല്ലം ചടയമംഗലം സീറ്റിലാണ് ചിഞ്ചുറാണി വീണ്ടും മത്സരിച്ചത്. കൊല്ലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണ്. അതിന്റെ കാരണക്കാരില്‍ ഒരാള്‍ ചിഞ്ചുറാണിയാണ്. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version