India

പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന

Posted on

പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന.

60 ബില്യണ്‍ ഡോളറിന്റെ ചൈന- പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം.

ഷാങ്ഹായ് ഉച്ചകോടിയുടേയും പാകിസ്താന്‍ കൂടുതലായി അമേരിക്കയുമായി അടുക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനമെന്നാണ് വിവരം.

ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്ഥാനിലെ തുറമുഖമായ ഗ്വാദറുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി.

ഇത്തരമൊരു ഇടനാഴിയുണ്ടാക്കുന്നത് ദക്ഷിണേഷ്യയും മധ്യേഷ്യയും മിഡില്‍ ഈസ്റ്റും ആഫ്രിക്കയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഊര്‍ജിതമാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് ചൈനയുടെ ഊര്‍ജ ഇറക്കുമതിയ്ക്കും സഹായകരമാകുമെന്നായികുന്നു പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version