Kottayam
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
പാലാ: പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി – 2026 നാളെ അരങ്ങുണരും.250 ഇനങ്ങളിലായി 2500 മത്സരാർത്ഥികൾ പങ്കെടുക്കും. നാളെ രാവിലെ 8.30 രജി ട്രേഷൻ ആരംഭിക്കും.
പത്ത് മണിക്ക് രചനാ മത്സരങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 1.30 വിളംബര ഘോഷയാത്ര ആരംഭിക്കും.2.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവ.ചീഫ് വിപ്പ് .അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുധാ ഷാജി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൽഫോൻസാ ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.റ്റി.തോമസ്,
പാലാ ഡി. ഇ. ഒ .ഷം ലാ ബീവി, പാലാ ബി.പി.സി. ഡോ. ടെന്നി വർഗീസ്, ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ, എച്ച്. എം. ഫോറം സെക്രട്ടറി ബിജുമോൻമാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ., എസ്.എച്ച്.സ്കൂൾ ഹെഡ്മിസ്ട്രസ് സി.അൽഫോൻസാ, സെൻ്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.വിനയ, പി.റ്റി.എ പ്രസിഡൻ്റ് ജോസ് ജെ.. തയ്യിൽ റിസപ്ഷൻ കമ്മിറ്റി കൺവീനർ ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിക്കും