Kerala
നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി 16 ന്
പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരാണെന്ന് കോടതി.
പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസിൽ ചെന്താമര കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷാ വിധി 16 നടത്തുമെന്നും കോടതി വ്യക്തമാക്കി. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 31നാണ് കേസിൽനാസ്പദമായ കൃത്യം ചെന്താമര നടത്തിയത്.