Kerala

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം; മറിയയെ തള്ളി ചാണ്ടി ഉമ്മൻ

Posted on

കോട്ടയം: പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജിവെക്കാന്‍ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവില്‍ അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുന്നത്. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version