Kerala
നിലമ്പൂരില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു; പ്രശംസിച്ച് സിആര്‍ മഹേഷ് എംഎല്‍എ
കൊല്ലം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി മുവായിരത്തോളം വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് കരുനാഗപ്പളളി എംഎല്‍എ സിആര്‍ മഹേഷ്.
നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ മഴയത്തും വെയിലത്തും നനഞ്ഞും വിയര്‍ത്തും നടന്നും ഓടിയും ചാണ്ടി ഉമ്മന്‍ ജനമനസുകള്‍ കീഴടക്കി പ്രചാരണത്തിന് നേതൃത്വം കൊടുത്തെന്നും ചാണ്ടിയിലൂടെ ജനകീയനായ ഉമ്മന്‍ചാണ്ടിയെ ജനം കണ്ടെന്നും സിആര്‍ മഹേഷ് എംഎല്‍എ പറഞ്ഞു.
ചിരിച്ചും സ്‌നേഹിച്ചും വിനയം കൊണ്ടും ലാളിത്യം കൊണ്ടും ജനമനസുകള്‍ കീഴടക്കി ചാണ്ടി ഉമ്മന്‍ താരപ്രചാരകനായി മാറിയെന്നും സിആര്‍ മഹേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.